08:13am 23 April 2026
NEWS
സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് മെയ് 2 ന്
22/04/2026  08:45 PM IST
nila
സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് മെയ് 2 ന്

ചെങ്ങന്നൂർ: ഫെസ്റ്റിന്റെ ആഭിമുഖ്യത്തിൽ തിരുനൽവേലി അരവിന്ദ് കണ്ണാശുപത്രിയും ജില്ലാ അന്ധതാനിവാരണ സമതിയും ചേർന്ന നടത്തിക്കൊണ്ടിരിക്കുന്ന സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് മെയ് 2 ന് രാവിലെ
 8 മണി മുതൽ ചെങ്ങന്നൂർ വൈ എം സി ഏ ഹാളിൽ നടത്തും.
 തിമിരശസ്ത്രക്രിയ ആവശ്യമുള്ളവരെ അന്നേ ദിവസം തന്നേ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതും സൗജന്യമായി ശസ്ത്രക്രിയ നടത്തുന്നതുമാണ് ജീവിത ശൈലീ രോഗങ്ങൾക്ക് മരുന്നു കഴിക്കുന്നവർ മരുന്ന് കരുതിയിരിക്കണം ആവശ്യമെങ്കിൽ ഒരു സഹായിയേയും കൊണ്ടുപോകാവുന്നതാണ്. പൊതു ജനങ്ങൾ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്
  ഫെസ്റ്റ് കഴിഞ്ഞ കുറേ വർഷങ്ങളായി എല്ലാ മാസവും മുടങ്ങാതെ ഈ ക്യാമ്പ് നടത്തുന്നുണ്ട്. പത്ര സമ്മേളനത്തിൽ
ഫെസ്റ്റ് ചെയർമാൻ പി എം തോമസ്, കൺവീനർ കെ ജി കർത്താ, പാണ്ടനാട് രാധാകൃഷ്ണൻ, പ്രഭാകരൻ നായർ, ജോജി ചെറിയാൻ, ജേക്കബ് വഴിയമ്പലം, ജോസ് കെ ജോർജ് എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img